
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനിലെ തിംഫുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന സ്‌ഫോടനത്തില്‍ പത്തു പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
‘നമ്മുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ സത്യാവസ്ഥ കണ്ടെത്തും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും, ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. ഇന്ന് രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭൂട്ടാന്‍ രാജാവ് ജിഗ്മെ സിങ്യെ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി മോദി ഭൂട്ടാനിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ഇവിടെ പ്രധാനമന്ത്രിയ്ക്ക് ചാര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ‘ഇന്ന് രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ രാത്രി മുഴുവന്‍ ബന്ധപ്പെട്ടിരുന്നു. നമ്മുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ സത്യാവസ്ഥ കണ്ടെത്തും,’ അദ്ദേഹം പറഞ്ഞു. അതുവരെ ഹിന്ദിയില്‍ സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ഇംഗ്ലീഷിലേക്ക് മാറി, All those responsible will be brought to justice എന്ന് അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദപ്രവര്‍ത്തരുമായുള്ള കണ്ണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍