തോമസ് മാർ അത്തനാസിയോസിന്‍റെ ഭൗതിക ശരീരം കബറടക്കി

Jaihind Webdesk
Sunday, August 26, 2018

ചെങ്ങനൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതിക ശരീരം കബറടക്കി. ഓതറ സെന്റ് ജോർജ് ദയറയിൽ ബേസേലിയോ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും വിവിധ തിരുമാനിമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ ആയിരുന്നു സംസ്‌കാര ശുശ്രൂഷ നടന്നത്.

ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിയോടെ വിലാപയാത്രയായി പുത്തൻകാവ് ചെങ്ങന്നൂർ, കല്ലിശ്ശേരി വഴി ഓതറ സെന്റ് ജോർജ് പള്ളിയിൽ എത്തിച്ചായിരുന്നു കബറടക്കം നടത്തിയത്.