കിഫ്ബി മസാലാ ബോണ്ട് കേസ്; ഇ.ഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു

Jaihind Webdesk
Wednesday, January 31, 2024

കൊച്ചി: കിഫ്ബി മസാലാ ബോണ്ട് കേസില്‍ ഇ.ഡിയുടെ സമന്‍സിനെതിരെ മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. സമന്‍സ് സിംഗിള്‍ ബെഞ്ച് ഉത്തരവിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും, ഏകപക്ഷീയവുമായി സമന്‍സ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി നാളെ ഹര്‍ജി പരിഗണിക്കും.

മസാലബോണ്ട് നിയമപരമാണെന്നും ഇഡി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു. ഇഡി പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടതെന്നും അതിനോട് സഹകരിക്കുകയല്ലേ വേണ്ടതെന്നും കോടതി കിഫ്ബിയോട് ചോദിച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങളെല്ലാം  നൽകിയെന്നും തുടർച്ചയായി സമൻസ് നൽകി ഇ ഡി  ഉപദ്രവിക്കുകയാണെന്നും കിഫ്ബി സിഇ ഒ അറിയിച്ചു. കിഫ്ബി ഉദ്യോഗസ്ഥർ സഹകരിക്കാത്തതാണ് അന്വേഷണം മുന്നോട്ട് പോകാൻ തടസമെന്നാണ് ഇഡി വാദിച്ചത്.