നികുതി വരുമാനം കുത്തനെ കുറഞ്ഞത് സർക്കാരിന് തിരിച്ചടിയായി തോമസ് ഐസക്ക്

നികുതി വരുമാനം കുത്തനെ കുറഞ്ഞത് സർക്കാരിന് തിരിച്ചടിയായതായി ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക്. ജിഎസ്ടിയിൽ നിന്ന് പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചില്ലെന്ന് അദേഹം ജയ് ഹിന്ദ് ന്യുസി നോട് പറഞ്ഞു. ജിഎസ്ടിക്ക് ഒരു ശതമാനം സെസ് ഏർപെടുത്തിയതിൽ 700 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. പ്രളയാനന്തര കേരളത്തിനായി ബജറ്റിൽ പാക്കേജ് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് പണം എവിടെ നിന്നും കണ്ടെത്തുമെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളിയും ആശങ്കയുമെന്നും എന്നാൽ ജി.എസ്.ടി. വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തിന് ഓരോ പ്രദേശത്തിന് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ക്ഷേമ പദ്ധതികൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ കിഫ്ബിയിൽ പുതിയ പദ്ധതികൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസയം, ഓഖി ഫണ്ട് വിനിയോഗത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ ധനകാര്യ പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

Thomas Issac
Comments (0)
Add Comment