തോമസ് ഐസക്കിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് ; നടപടി വി.ഡി സതീശന്‍ എംഎല്‍എയുടെ അവകാശ ലംഘന നോട്ടീസില്‍

Jaihind News Bureau
Wednesday, December 2, 2020

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി സതീശന്‍ എംഎല്‍എയുടെ അവകാശ ലംഘന നോട്ടീസിലാണ് നടപടി.

സിഎജി  റിപ്പോര്‍ട്ട് സഭയില്‍ വച്ചതിനു ശേഷം പുറത്തുവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.