തിത്ത്‌ലി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെത്തി

Jaihind Webdesk
Sunday, October 14, 2018

തിത്ത്‌ലി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെത്തി. മേദിനിപുർ ജില്ലയിൽ ഒരാൾ മരിച്ചു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു.  ദേശീയപാത അഞ്ചിൽ മരങ്ങൾ കടപുഴകിയതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഹൗറ, ഹൂഗ്ലി ജില്ലകളിലും ഒഡീഷയുടെ പലഭാഗങ്ങളിലും വ്യാഴാഴ്ച മുതൽ കനത്ത മഴയാണ്.

സിക്കിം, ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ പെയ്യുന്നുണ്ട്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും തുടർച്ചയായി പെയ്യുന്ന മഴയെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികളെടുത്തതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.