ന്യൂഡല്‍ഹി: ആര്‍എസ്എസും ബിജെപിയും തീര്‍ത്ത വെറുപ്പിന്‍റെ വിപണിയില്‍ സ്നേഹത്തിന്‍റെ കട തുറക്കാനാണ് ഞങ്ങളുടെ യാത്രയെന്ന് രാഹുല്‍ ഗാന്ധി.രാജ്യം ഒന്നാണെന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ മനസിലാക്കണം. മതങ്ങൾക്ക് അപ്പുറം രാജ്യത്തെ ജനത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന യഥാര്‍ഥ ഹിന്ദുസ്ഥാനെ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു. രാജ്യത്തെ സാധാരണക്കാര്‍ സ്‌നേഹത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാരിൽ നിന്ന് പോക്കറ്റടിച്ച് തന്‍റെ സുഹൃത്തുക്കളായ കോർപ്പറേറ്റ് ഭീമൻമാർക്ക് നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെങ്കോട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.