‘ഇത് ജനങ്ങളുടെ പണം കൊണ്ടുണ്ടാക്കിയ രാജ്യത്തിന്‍റെ പാർലമെന്‍റ് മന്ദിരമാണ്, ബിജെപി ഓഫീസ് അല്ല’: രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, May 28, 2023

 

കണ്ണൂർ: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചതിലൂടെ ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപ്പറത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഭൂരിപക്ഷമുണ്ടെന്ന് കരുതി പ്രതിപക്ഷ ശബ്ദങ്ങളെ കേന്ദ്രസർക്കാർ അടിച്ചമർത്തുന്നുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്  മാറ്റിനിർത്തിയതിലൂടെ രാഷ്ട്രപതി പദവിയെ മോദിയും കൂട്ടരും അവഹേളിച്ചിരിക്കുകയാണ്. ജനങ്ങളുടെ പണം കൊണ്ടുണ്ടാക്കിയതാണ് പാർലമെന്‍റ് മന്ദിരം. തീവ്ര വർഗീയതയുടെയും തന്‍പ്രമാണിത്വത്തിന്‍റെയും മേഖലയാക്കാന്‍ ഇത് ബിജെപി ഓഫീസ് അല്ലെന്നും രാജ്യത്തിന്‍റെ പാർലമെന്‍റ് മന്ദിരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.