‘ഇത് മറ്റൊരു തട്ടിപ്പ്’ ; കേന്ദ്ര പാക്കേജിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, June 29, 2021

ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ‘ദുരിതാശ്വാസ പാക്കേജ്’ മറ്റൊരു തട്ടിപ്പ് മാത്രമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ഗുണകരമായ ഒന്നും തന്നെ പാക്കേജ് കൊണ്ട് നടപ്പാവില്ല എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘ഒരു കുടുംബത്തിനും അവരുടെ കുട്ടിയുടെ ജീവിതം, ഭക്ഷണം, മരുന്ന്, സ്കൂൾ ഫീസ് എന്നിവയ്ക്കായി ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് ചെലവഴിക്കാൻ കഴിയില്ല. ഒരു പാക്കേജല്ല, മറ്റൊരു തട്ടിപ്പ്!’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കൊവിഡ് രണ്ടാം തരം​ഗത്തിന്‍റെ സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് അധിക സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ്  പാക്കേജിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.6,28,993 കോടി രൂപയുടെ എട്ട് ദുരിതാശ്വാസ നടപടികളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ സാധാരണ ജനവിഭാഗത്തിന് ഗുണകരമാകുന്നതൊന്നും പാക്കേജിലില്ല എന്നതാണ് ഉയരുന്ന വിമര്‍ശനം.