‘ഇത് ജനാധിപത്യവും ഭരണഘടനയും നിലനിർത്താനുള്ള തിരഞ്ഞെടുപ്പ്’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, April 12, 2024

 

തിരുനെല്‍വേലി: രാജ്യത്തെ ജനാധിപത്യം തകർന്നുവെന്ന് രാഹുൽ ഗാന്ധി. ഭരണഘടനയും ജനാധിപത്യവും നിലനിർത്താനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ രാജ്യത്തുനിന്നും ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നീറ്റ് പരീക്ഷ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്വപ്നങ്ങള്‍ക്ക് എതിരാണ്. കർഷകരുടെ കടം എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ ഇന്ത്യ മുന്നണി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ എല്ലാം തന്നെ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡിഎംകെ നേതാവ് കനിമൊഴി, കന്യാകുമാരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയ് വസന്ത് തുടങ്ങി നിരവധി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും സമ്മേളനത്തില്‍ പങ്കെടുത്തു.