കണ്ണൂര്‍ ജില്ലാ സെക്രട്ടറെ വാ്ഴ്ത്തി പോസ്റ്റ് പ്രസിദ്ധീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥയുടെ നടപടിയ്ക്ക് അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. അധികാരമുള്ള പാര്‍ട്ടി അവരുടെ നേതാക്കള്‍ ആ നന്മകള് മാത്രമേ കാണു എന്നത് ശരിക്കും രോഗമാണെന്ന് അഡ്വ. അനില്‍ ബോസ് വിമര്‍ശിക്കുന്നു. നമ്മളൊക്കെ പ്രതികരിക്കാത്തത് മഹാനായ മുന്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ കുടുംബവുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ മകന്റെ ഭാര്യയുമാണ് എന്നതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആരെങ്കിലും പറയണ്ടേ മകളെ Dr. Divya S Iyer IAS ??
‘ഇത് വിചിത്ര ലോകമാണ് എന്നതില്‍ തര്‍ക്കമില്ല പക്ഷേ അതിലുപരി ഈ ഐഎഎസ് കാരി ഒരു വിചിത്ര ജീവിയും ‘ആണ് എന്ന് സമൂഹത്തിന് ബോധ്യപ്പെടുകയാണ്
അധികാരത്തില്‍ ഇരിക്കുന്നവരെയും അധികാരമുള്ള പാര്‍ട്ടി അവരുടെ നേതാക്കള്‍ ആ നന്മകള് മാത്രമേ കാണു എന്നത് ശരിക്കും രോഗമാണ്? നമ്മളൊക്കെ പ്രതികരിക്കാത്തത് മഹാനായ മുന്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ കുടുംബവുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ മകന്റെ ഭാര്യയുമാണ് എന്നതുകൊണ്ട് മാത്രമാണ്.
മിനിമം സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് പോകുന്നതാവും നല്ലത് പിന്നെ നിങ്ങളുടെ സ്വാതന്ത്ര്യം
സ്വയം സെലിബ്രിറ്റി ആണെന്നും ഞാനൊരു സംഭവമാണെന്ന് ചിന്തിച്ചു കൂട്ടി മീഡിയ മാനിയകൂടിയാല് സ്വയം ചിലപ്പോഴൊക്കെ നിയന്ത്രണ ചരട് വിട്ടു പോകും അതാണ് താങ്കളുടെ പിണറായിയിലും, രാധാകൃഷ്ണനിലും, കെ കെ രാഗേഷിലൂടെയൊക്കെ കേരള സമൂഹത്തിന് മനസ്സിലാകുന്നത്
അന്ത:പുരത്തിലെ കുഴലൂത്തു പാട്ടുകാരും ഭരണവര്‍ഗത്തിന്റെ സ്തുതി പാഠകരും ഈ വ്യക്തിയുടെ പ്രവര്‍ത്തനവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല
വലിയൊരു തലമുറയെ ബാധിക്കുന്ന ലഹരിക്കെതിരെ ഒരു വാക്ക് പറയാന്‍ നാവു പൊങ്ങിയോ ?
അതില്‍ വീഴ്ച വരുത്തിയ ആളുകള്‍ക്ക് എതിരെ ? കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെ ?
ജോലി ചെയ്യാതെ പണം കൈ പറ്റിയതിന്റെ പേരില്‍ ആറ് മുതല്‍ 10 വര്‍ഷം വരെ തടവു കിട്ടാവുന്ന 2013ലെ കമ്പനി നിയമത്തിലെ 447, 448 വകുപ്പുകള്‍ ഇട്ട കേസില്‍ പ്രതിയായ ഈ കേരളത്തിലെ ഒരു പൗരക്കെതിരെ എന്താണ് ? പ്രതികരിക്കാന്‍ നാവു പൊങ്ങാത്തത് അത് നന്മയല്ലേ ?
സ്വയം മിടുക്കിയാണെന്നും സെലിബ്രിറ്റി ആണെന്നും മിടുമിടുക്കിയാണ് എന്നും തോന്നുന്നതില്‍ തെറ്റില്ല ആര്‍ക്കും ഒരു എതിര്‍പ്പുമില്ല അത് അവരവരുടെ സ്വാതന്ത്ര്യം സന്തോഷം
ബാക്കി സമൂഹത്തിലുള്ളവരെല്ലാം മണ്ടരാണ് എന്ന് ധരിക്കരുത്
സര്വ്വീസിനിയും ഒരുപാട് മുന്നോട്ടു കിടക്കുകയല്ലേ കാലാകാലങ്ങളില്‍ ഭരിക്കുന്നവരെ സുഖിപ്പിക്കുക അതാണ് നന്മ എങ്കില്‍ അത് തുടരട്ടെ ……….
എല്ലാവരും ഇപ്പോഴും നല്കുന്ന പരിഗണന
‘ജീ കാര്ത്തികേയന് എന്ന മഹാനായ വ്യക്തിയുടെ മരുമകള്‍ എന്നതുകൊണ്ടാണ് പലരും ക്ഷമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്.
ഐഎഎസുകാരെ ഒരുപാട് പേരെ കിട്ടും കെ.എം. എബ്രഹാമിനെ പോലെ കേരളത്തിനകത്തും കേരളത്തിന് പുറത്തും
കേരള രാഷ്ട്രീയത്തില്‍ സംശുദ്ധിയോടു കൂടി അന്നും ഇന്നും എന്നും ആളുകള്‍ ഓര്‍ക്കുന്ന ജീ കാര്ത്തികേയന് ഒന്നേയുള്ളൂ.
ആ കുടുംബത്തിന് മഹിമ പാരമ്പര്യം വില നിശ്ചയിക്കാന്‍ കഴിയാത്തതാണ് ഓര്‍ക്കുന്നത് നന്ന്.