ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗം; ഈ തിരഞ്ഞെടുപ്പില്‍ ഭരണത്തെ മാറ്റി മറിക്കുന്ന ഫലം ഉണ്ടാകും: കെ.സി. വേണുഗോപാല്‍

Jaihind Webdesk
Monday, May 20, 2024

 

പത്തനംതിട്ട: ഭരണത്തെ മാറ്റി മറിക്കാന്‍ കഴിയുന്ന ഫലം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.  ഇന്ത്യ മുന്നണിക്ക് ഭരിക്കാന്‍ കഴിയുന്ന ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ തീരുമാനിക്കുന്നത് മോദിയാണ്.  ബിജെപി എന്ത് ഹീനകൃത്യം നടത്തിയാലും അവര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും  എന്ത് പരാതി കൊടുത്താലും നിരാശയാണ് ഫലം എന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.