തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം തിങ്കളാഴ്ച

Jaihind Webdesk
Sunday, July 23, 2023

 

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഈവർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം  തിങ്കളാഴ്ച (24-07-23) രാവിലെ 10 മണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ഹോട്ടൽ ഫോർട്ട്‌ മാനറിൽ, ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മികച്ച സ്വഭാവ നടനുള്ള 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പി.പി കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ അഡ്വ. ഡി. സുരേഷ്‌കുമാർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ്, ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി. സുബൈർ തുടങ്ങിയവർ പങ്കെടുക്കും.

 

ചിത്രം: ഫയല്‍