കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയകുമർ – മീര ദമ്പതികളുടെ സംസ്കാരം നടന്നു. തിരുവാതിക്കലിലെ ഇവരുടെ വീട്ടുവളപ്പിലാണ് സംസ്കാരം ചടങ്ങുകൾ നടന്നത്. കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ രാവിലെ പൊതുദർശനം നടത്തിയിരുന്നു.
ഇന്ന് രാവിലെ 10 മണിക്ക് ആണ് കൊല്ലപ്പെട്ട വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ വിജയകുമാറിന്റെയും, ഭാര്യ മീരയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി എത്തിച്ചത്..ഇരുവരെയും അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിയത്.. ഇവിടുത്തെ പൊതുദർശനത്തിനുശേഷം ഉച്ചയോടെയാണ് തിരുവാതിക്കലിലെ ഇവരുടെ ശ്രീവത്സം വീട്ടിൽ മൃതദേഹങ്ങൾ എത്തിച്ചത്.. ഇവിടെയും കൊല്ലപ്പെട്ട ദമ്പതികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തി.. പ്രദേശവാസികൾ അടക്കം നിരവധി പേരാണ് വിജയകുമാറിനെയും മീരയെയും അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.. തുടർന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വീട്ടുവളപ്പിൽ തന്നെയായിരുന്നു ഇരുവരുടെയും സംസ്കാരം നടത്തിയത്.
തേസമയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത്ത് ഉറങ്ങിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കഴിഞ്ഞദിവസം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.. കോട്ടയം മജിസ്ട്രേട്ട് കോടതിയിൽ ആണ് പോലീസ് അപേക്ഷ നൽകിയത്.. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.. അമിത് ഉറാങ് സംഭവം നടന്ന ദിവസവും അതിനും മുൻപും സഞ്ചരിച്ച സ്ഥലങ്ങളും ബന്ധം പുലർത്തിയവരെയും കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യണം, ഇക്കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണു കസ്റ്റഡിയിൽ വാങ്ങുന്നത് എന്ന് പോലീസ് കോടതി വ്യക്തമാക്കിയിരുന്നു.