‘എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെ’: എംഎം മണിക്ക് തിരുവഞ്ചൂരിന്‍റെ മറുപടി

Jaihind Webdesk
Monday, July 4, 2022

 

തിരുവനന്തപുരം: ശ്രീകൃഷ്ണന്‍റെ നിറവും കയ്യിലിരിപ്പുമാണെന്ന് പരിഹസിച്ച എം.എം മണിക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശ്രീകൃഷ്ണന്‍റെ നിറവും കയ്യിലിരിപ്പും ആധികാരികമായി വിവരിക്കാൻ കംസനേ കഴിയൂ എന്ന് തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെയെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയ്ക്കിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എം.എം മണിയുടെ പരാമർശം.

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

“70 MM (ബ്ലാക്ക് & വൈറ്റ്) മണി”

1…2…3

1) ഇന്ന് സഭയിൽ ഉടുമ്പൻചോലയിൽ നിന്നൊരു മണി നാദം.

2) ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പും ആധികാരികമായി വിവരിക്കാൻ “കംസനല്ലേ” സാധിക്കൂ.

3) “എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽതന്നെ”