മാനേജ്മെന്റിന്റെ പിടിപ്പുകേട് മൂലം കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പ്ലാന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷനിലെ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ജീവനക്കാരോടും യൂണിയൻ ഭാരവാഹികളുമുള്ള മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടികൾ അവസാനിപ്പിക്കുക, മാനേജ്മെൻറുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന പരാതികൾ അന്വേഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഐഎൻടിയുസി യുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കോർപ്പറേഷൻ നഷ്ടത്തിലേക്ക് പോകുന്നത് ജീവനക്കാർ കാരണമാണെന്ന് മാനേജ്മെൻറ് പറയുന്നത് ശാസ്ത്രപരമായ അറിവില്ലായ്മ മൂലമാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
മുൻ മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങളിൽനിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് തോമസ് കല്ലാടൻ, ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.