തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി; ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്ന് കത്ത്

Jaihind Webdesk
Wednesday, June 30, 2021

തിരുവനന്തപുരം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നും കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന കത്തിലുണ്ട്.

എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാകാം കത്തിന് പിന്നിലെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. വധഭീഷണി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.