UDF ലോംഗ് മാര്‍ച്ചിനുനേരെയുള്ള പോലീസ് നടപടി മനപൂര്‍വം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം പാത്താമുട്ടം പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ ലോംഗ് മാർച്ചിൽ പൊലീസ് മനപൂർവം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ വിറളിപൂണ്ട് കോൺഗ്രസ് പ്രവർത്തകരുടെ വീട് തേടി നടക്കുകയാണ്. ചില അജണ്ടയുടെ അടിസ്ഥാനത്തിൽ ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാന്യമായി വാഹനമോടിച്ചു വരുന്നവരെ ഊതിക്കുക എന്നതാണ് ഇപ്പോഴത്തെ പൊലീസിന്‍റെ പ്രധാന പണി എന്നും അദ്ദേഹം പരിഹസിച്ചു.

6 ബിഷപ്പുമാർ സത്യഗ്രഹം ഇരുന്നപ്പോഴാണ് കോൺഗ്രസ് പ്രശ്നത്തിൽ ഇടപെട്ടത്.
പാത്താമുട്ടം സംഭവത്തിൽ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കോട്ടയം നിയോജകമണ്ഡലത്തിൽ മാത്രം നാലുപേരെ കാണാതായി ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസിനായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

Thiruvanchoor Radhakrishnanpathamuttam church
Comments (0)
Add Comment