‘ഈരാറ്റുപേട്ടയില്‍ രഹസ്യമായിരുന്നത് കോട്ടയത്ത് പരസ്യമായി’; രാഷ്ട്രീയ സദാചാര ലംഘനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Friday, September 24, 2021

 

കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ പാസായത് രാഷ്ട്രീയ സദാചാരത്തെ ലംഘിച്ചുകൊണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈരാറ്റുപേട്ടയിൽ  എസ് ഡിപിഐ ആണെങ്കില്‍ കോട്ടയത്ത് ബിജെപി ബന്ധമാണ് ഉള്ളത്. ഈരാറ്റുപേട്ടയിൽ രഹസ്യ ബന്ധമായിരുന്നെങ്കിൽ കോട്ടയത്ത് പരസ്യ ബന്ധമായി. ഷേപ്പ് ഇല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് എൽഡിഎഫിന്‍റേതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് ജനവിധിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.