തിരുവനന്തപുരത്ത് എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു. കുന്നുകുഴി വാർഡിലെ സിപിഎം സ്ഥാനാർത്ഥി എ.ജി ഒലീനയും നെടുങ്കാട് ഡിവിഷനിലെ സ്ഥാനാർത്ഥി എസ്. പുഷ്പലതയുമാണ്  പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥി ഒലീനയെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Watch Local Body Election 2020 | Live Updates