നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ; രമേശ് ചെന്നിത്തല തടസ ഹർജി സമർപ്പിക്കും

Jaihind Webdesk
Monday, August 9, 2021

 

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ. കുറ്റപത്രത്തിൽ നിന്നു ഒഴfവാക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി പരിഗണിക്കും. കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമാണ് കേസ് വീണ്ടും ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

മന്ത്രി വി ശിവൻകുട്ടി, കെ.ടി ജലീൽ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസിൽ സ്‌പേഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കുമെന്നാണ് സൂചന. പ്രതികളുടെ വിടുതൽ ഹർജി കോടതിയിൽ ഉണ്ടെങ്കിലും വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇത് അപ്രസക്തമാകും. വിചാരണാ നടപടികളും വീണ്ടും ആരംഭിക്കും. അതേസമയം കുറ്റപത്രത്തിൽ നിന്നു ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി സമർപ്പിക്കും.