തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ഒരാളെ കാണാതായി. തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജീവനക്കാരനെയാണ് കാണാതായത്. സ്ഥലത്ത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. നഗരസഭാ ജീവനക്കാരൻ മാരായമുട്ടം സ്വദേശി ജോയിയാണ് മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയതായി സംശയിക്കുന്നത്.
ഒഴുക്കില്‍ പെട്ടപ്പോള്‍ കയറിട്ടു കൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല. തോടിനടിയിലെ തുരങ്കത്തിലും മുങ്ങല്‍ വിദഗ്ധർ പരിശോധന നടത്തി. തുരങ്കത്തില്‍ 10 മീറ്ററോളം അകത്തേക്ക് കയറി പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായില്ല. വെള്ളത്തിന്‍റെ ഒഴുക്കും മാലിന്യക്കൂമ്പാരവും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ട്.