മരണക്കെണിയായി തിരുവല്ല-കുമ്പഴ റോഡ്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Jaihind Webdesk
Wednesday, August 24, 2022

 

പത്തനംതിട്ട: തിരുവല്ല -കുമ്പഴ റോഡിലെ ദുരവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കർഷക വേഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും റോഡിൽ പ്രതീകാത്മ കൃഷിയിടം ഒരുക്കി നെൽവിത്തുകൾ വിതറുകയും, വാഴത്തൈകൾ നടുകയും ചെയ്തു.

നിരവധി വാഹന യാത്രികരാണ് ദിവസവും ഇവിടെ അപകടത്തിൽ പെടുന്നത്. റോഡിന്‍റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം അധികൃതർ കണ്ടില്ലങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

 

 

പ്രതീകാത്മക പ്രതിഷേധസമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.സി ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ബാസിത്ത് താക്കര, ബിന്ദു ബിനു, കാർത്തിക് മുരിങ്ങമംഗലം, അസ്‌ലം കെ അനൂപ്, മുഹമ്മദ് റോഷൻ, ജോയമ്മ സൈമൺ എന്നിവർ നേതൃത്വം നൽകി.