സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു ; കാസർഗോഡ് ജില്ലയില്‍ ; വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി

കാസര്‍ഗോഡ് : സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിക്കാണ് രോഗ ബാധ.  നേരത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ സഹപാഠിക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത്. നേരത്തെ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്.

അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതി പരത്തരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.  അതീവ ജാഗ്രത പുലർത്തുന്നതായും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊറോണ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം :

https://gisanddata.maps.arcgis.com/apps/opsdashboard/index.html?_ga=2.22540542.497237340.1580622878-906206304.1573784371#/bda7594740fd40299423467b48e9ecf6

Corona Virus
Comments (0)
Add Comment