നിരവധി ക്രിമിനൽ കേസ്സിൽ പ്രതി പിടിയില്‍; ഡല്‍ഹില്‍ നിന്ന് പിടികൂടി സത്യദേവിനെ കൊല്ലത്ത് എത്തിച്ചു

Jaihind News Bureau
Monday, October 7, 2019

കൊല്ലത്ത് തോക്കു ചൂണ്ടി സ്വർണ്ണമാല കവര്‍ച്ച പരമ്പര ഉൾപ്പെടെ രാജ്യത്ത് നിരവധി ക്രിമിനൽ കേസ്സിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സത്യപ്രകാശ് എന്നറിയപ്പെടുന്ന സത്യദേവിനെ കൊല്ലത്ത് എത്തിച്ച് പോലിസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കൊല്ലം റൂറൽ പോലിസ്‌ സ്ക്വഡിലെ എഴുകോൺഎസ്ഐ ബാബു കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി നിന്നും സത്യദേവിനെ പിടികൂടിയത്. രണ്ട് കൊലക്കേസ്സ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അറുപതിലേറേ കേസ്സു കളിൽ പ്രതിയാണിയാൾ. കഴിഞ്ഞ 28 നാണ് ഇവർ കൊല്ലത്ത് ഏഴിടങ്ങളിൽ സ്വർണ്ണമാല പൊട്ടിച്ചത്. ബൈക്കിൽ എത്തിയവർ മാല കവരുമ്പോൾ ആസൂത്രകനായ സത്യദേവും സംഘവും സ്കോർപ്പിയോയിൽ ഒരോ സ്ഥലത്തും കൃത്യമായ ആസൂത്രണം നടത്തി ഒപ്പം ഉണ്ടായിരുന്നു. പിടികൂടുമ്പോൾ ചെറുത്ത് നില്‍ക്കാൻ ശ്രമിച്ച സത്യദേവിൽ നിന്നും തോക്കും ഒരു ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച സ്കോർപിയോയും പിടികൂടി .