DR.HARIS CHIRAKKAL| ‘മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചു; അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ’; – തന്നെ കുടുക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകര്‍ക്ക്ു നേരെ തുറന്നടിച്ച് ഹാരിസ്

Jaihind News Bureau
Monday, August 11, 2025

തന്നെ കുടുക്കാന്‍ ശ്രമിച്ച ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നാണ് കെജിഎംസിറ്റിഎ ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ സന്ദേശത്തില്‍ പറയുന്നു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരും കൂട്ടത്തിലുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നുവെങ്കിലും ചില ഡോക്ടര്‍മാര്‍ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തില്‍ ആരോപിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി തുറന്നു പറഞ്ഞതിന് സര്‍ക്കാരും ആരോഗ്യ വകുപ്പും അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സഹപ്രവര്‍ത്തകര്‍ക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.