എമ്പുരാന്‍ സിനിമ നേരിടുന്ന വിവാദത്തില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം നടത്തിയത്.
മാര്‍ച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എമ്പുരാന്‍ റിലീസ് ആയത്. റിലീസ് ദിനം തൊട്ട് തന്നെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ മറ്റൊരു വശത്ത് ചിത്രത്തിന്‍റെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നോട്ട് പോകുകയാണ്. വിവാദങ്ങള്‍ ആളിക്കത്തിയപ്പോള്‍ ചിത്രത്തില്‍ നിന്നും ചില സീനുകള്‍ വെട്ടി മാറ്റിയിരുന്നു. പുതിയ പതിപ്പ് നാളെ തിയേറ്ററുകളില്‍ എത്തും.