ഓഫിസ് കാബിനിലേക്ക് അതിക്രമിച്ചുകയറി വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി; പി.എം. ആർഷോയ്ക്കെതിരെ പരാതി

Jaihind Webdesk
Thursday, September 21, 2023

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ സെക്രട്ടേറിയറ്റിലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ.ബി.അശോകിന്റെ ഓഫിസ് കാബിനിലേക്ക് അതിക്രമിച്ചുകയറി വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായി പരാതി.
കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കയറി യോഗം തടസ്സപ്പെടുത്തിയതായി ഉൾപ്പെടെയുള്ള പരാതിയാണ് ഉയർന്നിരിക്കുന്നത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്കു എതിരെ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ
ഗുരുതരമായ പരാതിയാണ്ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്. കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ.ബി.അശോക് പങ്കെടുക്കുന്നതിനിടയിൽ ക്യാബിനിലേക്ക് അതിക്രമിച്ച കയറിയ ആർഷോയും സുഹൃത്തും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും യോഗം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. സെക്രട്ടറിയെ കാണുവാൻ എത്തിയ ആർഷയോട് യോഗം നടക്കുന്ന വിവരംഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. യോഗത്തിനു ശേഷം
കാണാമെന്ന് Dr.അശോക് അറിയിച്ചെങ്കിലും ഇതു വകവയ്ക്കാതെയാണ് ആർഷോ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ മുറിക്കുള്ളിലൂടെ സെക്രട്ടറിയുടെ ചേംബറിൽ പ്രവേശിച്ച്ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭാവിയിൽ ആർഷോയ്ക്കു സെക്രട്ടറിയേറ്റിൽ സന്ദർശക അനുമതി നൽകുകയാണെങ്കിൽ നിരീക്ഷിക്കണം എന്നും ജിവനക്കാരുടെ പരാതിയിലുണ്ട്.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡിനു നായരാണ് സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസർക്കു
പരാതി നൽകിയത്.സംഭവം വിവാദമായതോടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ സംരക്ഷിക്കുന്നതിനായി പരാതി മുക്കുന്ന നിലപാടിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.സെക്രട്ടറിയേറ്റിലെ സിസിടിവിദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ആർഷോയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.നേരത്തെയും ഒട്ടനവധി ക്രിമിനൽ കേസിൽ പ്രതിയായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി.

നേരത്തെയും നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി .