സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല, ശനി, ഞായർ നിയന്ത്രണങ്ങള്‍ തുടരും ; സർവകക്ഷി യോഗതീരുമാനങ്ങള്‍

Jaihind Webdesk
Monday, April 26, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗൺ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരും. മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കർശനമാക്കാനും തീരുമാനമായി.

സർവകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ :

∙ കടകളുടെ പ്രവർത്തനം രാത്രി 7.30 വരെയെന്നത് തുടരണം
∙ കൊവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്‍റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കും.
∙ രാത്രികാല കർഫ്യു തുടരും
∙ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ളാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല
∙ അണികളെ രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കണം
∙ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ കലക്ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം
നിലവില്‍ ഉളള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ദൈനംദിന തൊഴിലില്‍ ഏർപ്പെടുന്നവരുടെ നിത്യജീവിതത്തെയും പൊതുവിലെ സാമ്പത്തികാവസ്ഥയേയും മോശമായി ബാധിക്കും എന്നതിനാലാണ് നിലവില്‍ ഇത് ഒഴിവാക്കിയത്.