ജെഎന്‍യുവില്‍ തുക്‌ഡെ – തുക്‌ഡെ ഗാംഗുകളില്ല, മോദി – ഷാ നേതൃത്വത്തോട് വിയോജിപ്പ് പരസ്യമാക്കി വിദേശകാര്യ മന്ത്രി ജയശങ്കര്‍

Jaihind News Bureau
Tuesday, January 7, 2020

മോദി – ഷാ നേതൃത്വത്തോട് ശക്തമായി വിയോജിപ്പ് പരസ്യമാക്കി വിദേശകാര്യ മന്ത്രി ജയശങ്കര്‍. ജെഎന്‍യുവില്‍ പഠിച്ച തനിക്ക് അവിടെ ഒരു തുക്‌ഡെ – തുക്‌ഡെ ഗാംഗുകളെയും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ജയശങ്കർ ജെഎന്‍യു ആക്രമണ സംഭവത്തില്‍ തനിക്കുള്ള അതൃപ്തി വീണ്ടും വ്യക്തമാക്കി. ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് ഡോ. എസ്. ജയശങ്കർ.

ഞായറാഴ്ച വൈകിട്ടാണ് ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഘം ആക്രമണം നടത്തിയത്. രാത്രി തന്നെ ഇതിനെ ശക്തമായി അപലപിച്ച് ജയശങ്കര്‍ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി – സംഘപരിവാര്‍ നേതാക്കളും വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരേയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും മറ്റും സ്ഥിരമായി വിശേഷിപ്പിക്കുന്നതാണ് തുക്‌ഡെ – തുക്‌ഡെ ഗാംഗ് എന്നത്.

രവിശങ്കറിന്‍റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ വാക്കുകളെ സോഷ്യല്‍ മീഡിയ പൂർണമായും മുഖവിലയ്ക്കെടുക്കുന്നില്ല… പറയുന്നത് തന്നെയാണ് യഥാർത്ഥത്തില്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് പ്രവർത്തിയിലും കാണിക്കുക എന്ന നിരവധി ട്യൂറ്റുകളാണ് മറുപടിയായി അദ്ദേഹത്തിന് ലഭിച്ചത്.