
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരായ കേസില്‍ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്ന് അഡ്വ. ബി. രാമന് പിള്ള. ദിലീപിനെ പ്രതിയാക്കാന്‍ ഒരു തെളിവും ഇല്ലായിരുന്നുവെന്നും, ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ ജയ്ഹിന്ദ് ന്യൂസിനോട് സംസാരിക്കവെയാണ് രാമന് പിള്ളയുടെ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍.
കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ദിലീപിനെ പ്രതിയാക്കാന്‍ നടപടി ആരംഭിച്ചതെന്നും രാമന് പിള്ള ചൂണ്ടിക്കാട്ടി. ‘ദിലീപിനെ പ്രതിയാക്കാന്‍ ഒരു തെളിവും ഇല്ലായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ദിലീപിനെ പ്രതിയാക്കാന്‍ നടപടി തുടങ്ങിയത്. പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു,’ രാമന് പിള്ള ആരോപിച്ചു.
വിചാരണ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍, പ്രോസിക്യൂഷന് അപ്പീലിന് പോയാലും വിചാരണ കോടതി വിധി പ്രകാരമുള്ള ആനുകൂല്യം ദിലീപിന് ലഭിക്കുമെന്നും അഡ്വക്കേറ്റ് ബി. രാമന് പിള്ള കൂട്ടിച്ചേര്‍ത്തു.