തിരുവനന്തപുരം: സോളാറിൽ പുനരന്വേഷണം അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെങ്കിലും നിത്യശാന്തി കിട്ടാൻ അത് ആവശ്യമാണ്. കള്ളക്കളി കളിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം. പുനഃരന്വേഷണത്തിന് സർക്കാർ മുൻകൈയെടുക്കുന്നില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നതില്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.