സൗരവേലി നിര്‍മ്മിക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സാരിവേലി സമര പരമ്പരയില്‍ പ്രതിഷേധമിരമ്പി.
താമരശേരി രൂപത മെത്രാന്‍ മാര്‍ റിമിജിയോസ് ഇഞ്ചനാനിയല്‍ ഉദ്ഘാടനം ചെയ്തു.കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡണ്ട് ഡോക്ടര്‍ ചാക്കോ കാളംപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി.താമരശ്ശേരി പഴയ ബസ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ അതിജീവന പ്രതിഷേധ റാലിയിലുംധര്‍ണയിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
കാട്ടുമൃഗങ്ങളുടെ ശല്യം കൂടിയതോടെയാണ് സര്‍ക്കാരിനെതിരേ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്