സദ്യക്ക് ചോറില്ല -കേരള ഹൗസിൽ കെ വി തോമസിന്‍റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ക്ഷണം കിട്ടി വന്നവർ സദ്യ ഉണ്ണാതെ മടങ്ങി

Jaihind Webdesk
Saturday, August 26, 2023


ന്യൂഡൽഹി : കേരള ഹൗസിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്‍റെ നേതൃത്വത്തിൽ നടന്ന ഓണസദ്യ സൽക്കാരത്തിൽ പ്രത്യേകം ക്ഷണം കിട്ടി വന്നവർക്ക് ഓണസദ്യ ഉണ്ണാൻ അവസരം ലഭിച്ചില്ല. ആദ്യത്തെ രണ്ട് പന്തി വിളമ്പിയപ്പോഴേക്കും ചോറ് തീരുകയായിരുന്നു. 1200 യിൽ അധികം പേർക്ക് ക്ഷണക്കത്ത് നൽകി ഓണസദ്യ ഒരുക്കിയിട്ടും രണ്ട് പന്തി വിളമ്പിയപ്പോഴേക്കും സദ്യ തീരുകയായിരുന്നു. മൂന്നാം പന്തിയിൽ ആളെ കയറ്റി ഇരുത്തിയെങ്കിലും ഒരു മണിക്കൂറിനു ശേഷം പുതിയ അരി ഇട്ടതിനുശേഷമാണ് സദ്യ വിളമ്പിയത്. അതിനിടെ പലരും വിളമ്പിയ ഇല മടക്കിവെച്ച് തിരികെ പോയി.