‘കേസ് എടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഇല്ല’; ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉരുണ്ടുകളിച്ച് സർക്കാർ

Jaihind Webdesk
Tuesday, August 20, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് 2020-ൽ ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് എടുത്ത് അന്വേഷിക്കണമെന്ന ശുപാർശ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല. മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടുവന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകും. പരാതി ഇല്ലാതെ കേസെടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.