അയ്യപ്പന്‍റെ പൂങ്കാവനം കളങ്കപ്പെടുത്തിയവര്‍ക്ക് മാപ്പില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിശ്വാസികളുടെ ആചാരത്തെ വ്രണപ്പെടുത്തി യുവതികളെ ശബരിമലയില്‍ കയറ്റിയ പിണറായി സര്‍്ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്ിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അയ്യപ്പ സഗമത്തിന്റെ പേരില്‍ നടന്ന കാപട്യം കോണ്‍ഗ്രസ് തുറന്നു കാട്ടിയിരുന്നുവെന്നും അദ്ദേഹം പത്തനംതിട്ടയില്‍ നടന്ന വിശ്വാസ സംഗമത്തില്‍ പറഞ്ഞു.
ദ്വാരപാലക ശില്പം ആര് കൊണ്ടുപോയി? 10 വര്‍ഷത്തെ ഭരണത്തില്‍ ഓരോ ക്ഷേത്രങ്ങളും സര്‍ക്കാര്‍ കൊള്ളയടിക്കുകയായിരുന്നു. ഭരിക്കുന്നത് പിണറായി സര്‍ക്കാരാണെങ്കില്‍ ദൈവങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രമുതലുകള്‍ കട്ടുമുടിക്കുന്ന ഈ സര്‍ക്കാരിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ട് കിട്ടുമോയെന്നുള്ള സര്‍ക്കാരിന്‍റെ പരീക്ഷമാണ് അയ്യപ്പ സംഗമം പോലുള്ള കാട്ടിക്കൂട്ടലുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.