മയക്കുമരുന്ന് ലോബിയെ നേരിടാന്‍ ഭയക്കുന്ന ഒരു സമൂഹത്തെയാണ് കാണാന്‍ കഴിയുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. വിദ്യാലയങ്ങളില്‍ പോലും ആ ഭയം കാണാന്‍ കഴിയും. ഇതിനെതിരെ എല്ലാവര്‍ക്കും ധൈര്യം നല്‍കുന്ന ശക്തമായ പോരാട്ടമാണ് വാക്കത്തോണ്‍. അത് സമൂഹത്തിനും ഭാവിക്കും വേണ്ടിയുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രൗഡ് കേരള വാക്കത്തോണ്‍ ആലപ്പുഴയില്‍ നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയാണ് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തത്. നിരവധി കോണ്‍ഗ്രസ്, മത നേതാക്കന്‍മാര്‍ അണിനിരന്ന ലഹരിക്കെതിരെയുള്ള പോരാട്ടമായിരുന്നു വാക്കത്തോണ്‍.