RAHUL GANDHI| ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല’ : രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, June 6, 2025

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍, അദ്ദേഹത്തിന്റെ ശാന്തമായ കരുത്ത്, സംഘടനാ വൈഭവം, പൊതുസേവനത്തോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവ തലമുറകളിലുടനീളം അദ്ദേഹത്തിന് ആഴമായ ആദരവ് നേടിക്കൊടുത്തുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പുടുത്തുന്നു എന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്ന അദ്ദേഹം മൂന്ന് തവണ രാജ്യസഭാംഗമായിട്ടുണ്ട്.