പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള തീരുമാനം തേജസ് മാനേജ്‌മെന്‍റ് പിൻവലിക്കണമെന്ന് KUWJ

Jaihind Webdesk
Tuesday, October 23, 2018

തേജസ് ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. വരുന്ന ജനുവരി 1 മുതൽ പത്രം പ്രസിദ്ധീകരിക്കില്ലെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. എൽ ഡി എഫ് സർക്കാർ പത്രത്തിന് സർക്കാർ പരസ്യം നിഷേധിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും മാനേജ്‌മെന്‍റ് കുറ്റപ്പെടുത്തി. എന്നാൽ പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും തേജസ് മാനേജ്‌മെന്‍റ് പിൻമാറണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.