സഹകരണ ബാങ്കില്‍ മോഷണം: 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Jaihind News Bureau
Monday, May 5, 2025

സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ജീവനക്കാരന്‍ കവര്‍ന്നു. കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്കില്‍ ആണ് സംഭവം.  ബാങ്ക് ജീവനക്കാരനും താത്കാലിക കാഷ്യറുമായ സുധീര്‍ തോമസ് ആണ്  തട്ടിപ്പ് നടത്തിയത്. സിപിഐഎം പ്രാദേശിക നേതാവായ സുധീര്‍ തോമസിനെതിരെ പോലീസ് കേസെടുത്തു.

18 പാക്കറ്റുകളില്‍ സൂക്ഷിച്ച സ്വര്‍ണം എടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഇയാളുടെ ഭാര്യയുടെ പേരില്‍ പണയം വെച്ച സ്വര്‍ണ്ണം മോഷ്ടിക്കുകയും ചെയ്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.