ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം : മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം പൊലീസിന്

Jaihind Webdesk
Wednesday, April 14, 2021

തിരുവനന്തപുരം :  ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി. മോഷ്ടാവിന്‍റെ  സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

വന്‍ സുരക്ഷാ സന്നാഹങ്ങളെയും ധാരാളം ജീവനക്കാരെയും മറികടന്ന് മോഷ്ടാവ് കവർച്ച നടത്തിയത് എങ്ങനെയെന്നത് പൊലീസിനെ കുഴയ്ക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.