തൃശ്ശൂരില്‍ എസ്ബിഐ എ ടി എമ്മിൽ മോഷണ ശ്രമം

Jaihind News Bureau
Monday, December 2, 2019

തൃശ്ശൂർ പഴയന്നൂർ കൊണ്ടാഴിയിലെ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം. എടിഎം മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പണം നഷ്ടപ്പെട്ടിട്ടില്ല. രണ്ടു പേർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നുണ്ട്. മോഷ്ടാക്കൾ വന്നതെന്ന് സംശയിക്കുന്ന സിൽവർ കളർ വാഗണർ സമീപത്തുനിന്നും കണ്ടെത്തി.