ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മെയ് 7 മുതല്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്ന ശ്രീകോവില്‍ വാതിലിന്റെ പണി ശനിയാഴ്ച രാവിലെ പുനരാരംഭിച്ചപ്പോഴാണ് കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്. 13 പവന്‍ സ്വര്‍ണമാണ് അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്ന് കാണാതായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സമീപകാലത്ത് ഇവിടെനിന്ന് വോട്ടുപാത്രം കാണാതെ പോയത് വലിയ വിവാദമായിരുന്നു. പിന്നീട് ഹൈദരാബാദില്‍ നിന്നും ഇത് കണ്ടെത്തിയിരുന്നു.