4 മണിക്കൂറിനുള്ളില്‍ പിസിആര്‍ ഫലം ; ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബ് ദുബായ് എയര്‍പോര്‍ട്ടില്‍

JAIHIND TV DUBAI BUREAU
Sunday, July 18, 2021

ദുബായ് : രാജ്യാന്തര വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളടെയുള്ള കൊവിഡ് പരിശോധനാ ലാബ് തുറന്നു. ഇതോടെ, നാലു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധനാഫലം അറിയാം. പ്രതിദിനം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുന്ന ലാബാണിത്. ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ സേവന കേന്ദ്രം ആരംഭിച്ചതെന്ന് ദുബായ് എയര്‍പോര്‍ട്‌സ് വൈസ് പ്രസിഡന്‍റ്  ഇസ അല്‍ ഷംസി അറിയിച്ചു. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധന കേന്ദ്രമായി ദുബായ് വിമാനത്താവളലാബ് മാറി.