കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി തൊടിയിടിഞ്ഞ് വീണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

Jaihind Webdesk
Thursday, May 5, 2022

 

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണറിടിഞ്ഞ് താഴ്ന്ന് മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ്കുമാർ (47) ആണ് മരിച്ചത്.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് എല്ലാവിധ സംവിധാനങ്ങളുമായി മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

32 അടിയിലേറെ താഴ്ചയുള്ള കിണറിന്‍റെ അടിത്തട്ടിലാണ് മൃതദേഹം കുടുങ്ങി കിടന്നത്. ഇന്നലെ വൈകിട്ടാണ്
കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുവാൻ ശ്രമിക്കവേ തൊടി ഇടിഞ്ഞ് വീണ് ഗിരീഷ്കുമാർ അപകടത്തിൽപ്പെട്ടത്. ജെസിബികളും ഹിറ്റാച്ചിയും ഉപയോഗിച്ച് കിണർ പൊളിച്ചു നീക്കിയും വശങ്ങങ്ങളിൽ കുഴിയെടുത്തും ഇദ്ദേഹത്തെ പുറത്തെടുക്കുവാനുള്ള ശ്രമങ്ങൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.