മുമ്പ് ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാനില്ലായിരുന്നു; മോദി സർക്കാരിന് വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, December 21, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയത് 2014ന് ശേഷമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

‘2014 ന് മുമ്പ് ‘ലിഞ്ചിംഗ്’ എന്ന വാക്ക് കേൾക്കാൻപോലും ഇല്ലായിരുന്നു’ –  നന്ദി മോദിജീ എന്ന ഹാഷ് ടാഗോടെയായിന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായതെന്ന് വിമർശിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.