വനിതാ സംവരണ ബിൽ മനപ്പൂര്‍വ്വം താമസിപ്പിച്ചു; ഇലക്ഷൻ പടിവാതിൽക്കൽ നിൽക്കെയുള്ള ഈ അഭിനയം വോട്ടിനു വേണ്ടിയുള്ള ഉടായിപ്പ്; പത്മജ വേണുഗോപാല്‍

Jaihind Webdesk
Friday, September 22, 2023

തിരുവനന്തപുരം: വനിതാ സംവരണ ബിൽ മനപ്പൂര്‍വ്വം താമസിപ്പിച്ച ബിജെപി സര്‍ക്കാര്‍ ഇലക്ഷൻ പടിവാതിൽക്കൽ നിൽക്കെയുള്ള ഈ അഭിനയം നടത്തുന്നത് വോട്ടിനു വേണ്ടിയുള്ള ഉടായിപ്പാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. 2014 ൽ രാജ്യത്ത് അധികാരത്തിൽ വന്ന ബിജെപി ഗവൺമെന്റിന് 9 വർഷമായിട്ടും വനിതാ സംവരണ ബിൽ പാസാക്കുന്നതിനെ പറ്റി ചിന്തയേ ഇല്ലായിരുന്നു. ഭരണം തീരാറായപ്പോൾ സ്ത്രീകളെപ്പറ്റി പെട്ടെന്ന് മോദിയുടെ ഗവൺമെന്റിന് ചിന്തയുണ്ടായതിന്   കാരണം?  രാജ്യത്ത് ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു. തന്മൂലം അടുത്ത പ്രാവശ്യം അധികാരം കിട്ടില്ല എന്ന വിഭ്രാന്തിയോണെന്നും പത്മജ വേണുഗോപാല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

2014 ൽ രാജ്യത്ത് അധികാരത്തിൽ വന്ന ബിജെപി ഗവൺമെന്റിന്
9 വർഷമായിട്ടും വനിതാ സംവരണ ബിൽ പാസാക്കുന്നതിനെ പറ്റി ചിന്തയേ ഇല്ലായിരുന്നു…
ഭരണം തീരാറായപ്പോൾ സ്ത്രീകളെപ്പറ്റി പെട്ടെന്ന് മോദിയുടെ ഗവൺമെന്റിന് ചിന്ത.. എന്താണ് കാരണം?
കാരണം ഇതാണ്- രാജ്യത്ത് ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു.തന്മൂലം അടുത്ത പ്രാവശ്യം അധികാരം കിട്ടില്ല എന്ന വിഭ്രാന്തി… ഉത്തർപ്രദേശിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പ്രതിപക്ഷം ഒരുമിച്ച് നിർത്തിയ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെട്ടു..
ഹിമാചൽ പ്രദേശ് ഭരണം കോൺഗ്രസ് പിടിച്ചെടുത്തു.. കർണാടക ഭരണം കോൺഗ്രസ് പിടിച്ചെടുത്തു..
ആസന്നമായ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇപ്പോൾ അധികാരത്തിലുളള്ള ബിജെപി ഗവൺമെന്റിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കുമെന്ന് ബോധ്യപ്പെട്ടു..
രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് തുടർഭരണം ഉണ്ടാകുമെന്ന് ബിജെപിക്ക് ബോധ്യമായി.. ബീഹാറിൽ സഖ്യകക്ഷിയായിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ JDU പാർട്ടി ബിജെപി ബന്ധം അവസാനിപ്പിച്ചതോടെ ബീഹാറിലും ബിജെപിക്ക് രക്ഷയില്ല.
രാജ്യത്ത് എമ്പാടും ബിജെപി വിരുദ്ധ വികാരം ശക്തമായി.. അപ്പോൾ കണ്ടെത്തിയ ഉപാധിയാണ് പാചകവാതകത്തിന് അല്പം വില കുറയ്ക്കൽ, വനിതാ സംവരണ ബിൽ നടപ്പാക്കാൻ ഒരുങ്ങുന്നു എന്ന് കാണിക്കുക തുടങ്ങിയ കപട നടപടികൾ..
സ്ത്രീ വോട്ടർമാരുടെ പിന്തുണ ആർജിക്കുകയാണ് ഈ കപട അഭിനയത്തിന് പിന്നിൽ..
രാജീവ് ഗാന്ധിയുടെ ആശയമാണ് സ്ത്രീകൾക്ക് 33% സംവരണം എന്നത്..
പഞ്ചായത്ത് തലങ്ങളിൽ 50% സ്ത്രീസംവരണം ഏർപ്പെടുത്തിയത് കോൺഗ്രസ്‌ ഗവൺമെന്റ് ആണ്..
കോൺഗ്രസ് ഗവൺമെന്റ് മുമ്പ് വനിതാ സംവരണ ബിൽ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷ പിന്തുണ ലഭിക്കാഞ്ഞതുകൊണ്ടാണ് ബിൽ പാസാക്കാൻ കഴിയാഞ്ഞത്..
മോദി ഗവൺമെന്റ് ഇപ്പോൾ ബിൽ പാസാക്കിയെങ്കിലും 2024 ൽ ഇത് നടപ്പാക്കില്ല എന്ന് ഉറപ്പാണ്..2022 ൽ നടത്തേണ്ട സെൻസസ് മോദി സർക്കാർ നടത്തിയിട്ടില്ല.. സെൻസസ്, മണ്ഡല പുനർനിർണയം തുടങ്ങിയ ന്യായങ്ങൾ പറഞ്ഞ് വനിതാ സംവരണം നീട്ടുന്ന രീതിയാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്..
2029 ലും വനിതാ സംവരണം നടപ്പാകണം എന്ന് ബിജെപിക്ക് താല്പര്യമില്ല..
പക്ഷേ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം ബിൽ പാസാക്കാൻ പൂർണമായി സഹകരിച്ചു..
ബിജെപി ഗവൺമെന്റ് വനിതാ സംവരണ ബിൽ പാസാക്കാൻ മനപ്പൂർവ്വം താമസിപ്പിച്ചിട്ട്, ഇലക്ഷൻ പടിവാതിൽക്കൽ നിൽക്കെ നടപ്പാക്കാൻ കാണിക്കുന്ന ഈ അഭിനയം വോട്ടിനു വേണ്ടിയുള്ള ഉടായിപ്പ് ആണ്..
പത്മജ വേണുഗോപാൽ