ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയോട് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിദേശകാര്യനയം വന്‍ പരാജയമാണെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനു മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ ‘തകര്‍ന്ന സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശത്തെയും രാഹുല്‍ ഗാന്ധി പിന്തുണച്ചു, മോദി സര്‍ക്കാര്‍ മാത്രം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു ആഗോള സത്യത്തെയാണ് ഈ പ്രസ്താവനയില്‍ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ്്് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ട്രംപ് പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്‍ക്കും ഈ സത്യം അറിയാം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു തകര്‍ന്ന സമ്പദ്വ്യവസ്ഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു തകര്‍ന്ന സമ്പദ്വ്യവസ്ഥയാണെന്ന് മുഴുവന്‍ ലോകത്തിനും അറിയാം. അദാനിയെ സഹായിക്കാന്‍ ബിജെപി സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.