ചാണ്ടി ഉമ്മന്‍റെ കാറിന്‍റെ വീൽനട്ട് അഴിഞ്ഞ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ കാറിന്‍റെ വീൽനട്ട് അഴിഞ്ഞ നിലയില്‍. സംഭവത്തില്‍ കോണ്‍ഗ്രസ് അട്ടിമറി ആരോപിച്ചു. സംഭവത്തിൽ സ്വമേധയ കേസ് എടുത്തു അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കോട്ടയം സി എം എസ് കോളേജിലെ പരിപാടികളിൽ പങ്കെടുത്തു ചാണ്ടി ഉമ്മൻ മടങ്ങുമ്പോൾ ആണ് സംഭവം.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകുകയാണ്. പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലാണ്. സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്.

Comments (0)
Add Comment