അരിക്കൊമ്പൻ ദൗത്യം; മാറ്റി പാര്‍പ്പിക്കുന്നത് “ഈച്ച” പോലും അറിയാതെ നടപ്പാക്കാൻ നിർദേശം

Jaihind Webdesk
Wednesday, April 26, 2023

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം ഈച്ച പോലും അറിയാതെ നടപ്പാക്കാൻ നിർദേശം. മാധ്യമങ്ങളെയും പൊതു ജനങ്ങളെയും അറിയിക്കാതെ ദൗത്യം പൂർത്തിയാക്കാൻ തീരുമാനം. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്നലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനു കൈമാറിയിരുന്നു.

അതേസമയം ചിന്നക്കനാൽ 301 കോളനിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല. ദൗത്യം അടുത്ത ദിവസം പുലർച്ചെ നാല് മണിക്ക് മുമ്പ് നടത്താനാണ് രഹസ്യ നീക്കം.

പെരിയാർ കടുവ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.  ഇതിനായി പെരിയാറിൽ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു.